വെടിക്കെട്ട് അപകടം: ദുബായി കെഎംസിസി അനുശോചിച്ചു
Monday, April 11, 2016 6:00 AM IST
ദുബായി: കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീ പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ദുഃഖത്തില്‍ ദുബായി കെഎംസിസി അനുശോചിച്ചു.

അപകടത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നാട്ടിലുള്ള ദുബായി കെഎംസിസിയുടെ നൂറു വോന്റിയര്‍മാര്‍ രക്തം നല്‍കുവാനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും മറ്റു ആവശ്യമായ സഹായങ്ങളും ലഭ്യമാക്കുമെന്നു ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍