കുവൈത്ത്: കേരള മുസ്ലിം അസോസിയേഷന് (കെകെഎംഎ) അബാസിയ ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കുമായി സംഘടിപ്പിച്ച പിക്നിക് വിവിധ പരിപാടികളിലൂടെയും മികച്ച സംഘാടനത്തിലൂടെയും ശ്രദ്ധേയമായി.
വിവിധ കലാ കായിക മത്സര പരിപാടികളോടെ റിഗായി പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി കെകെഎംഎ ചെയര്മാന് അക്ബര്‍ സിദ്ദീഖ് പിക്നിക് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് മജീദ് റവാബി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.എച്ച്. മുസ്തഫ, വി.കെ. അബ്ദുല്‍ നാസര്‍, ഷംസീര്‍ നാസര്‍, ശഹീദ് ലബ, നജ്മുദ്ദീന്, പി.കെ. മുനീര്‍ അഹമ്മദ്, അബ്ദുല്‍ മുനീര്‍ കുനിയ, സി. അബ്ദുല്‍ കരീം, അബ്ദുല്‍ ലത്തീഫ് ചങ്ങരംകുളം, സ്വാഗതവും പറഞ്ഞു. തുടങ്ങിയവര്‍ വിവിധ മത്സര പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കെകെഎംഎ പേട്രണ്‍ സഗീര്‍ തൃക്കരിപ്പൂര്‍, വൈസ് ചെയര്മാന് എന്‍.എ. മുനീര്‍, വൈസ് ചെയര്മാന് അബ്ദുല്‍ ഫതാഹ് തൈയില്‍, പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അബ്ദുല്‍ സലാം, കെ.സി. റഫീഖ്, സെക്രട്ടറി ഒ.എം. ഷാഫി, വൈസ് പ്രസിഡന്റ് സി. ഫിറോസ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍