കല കുവൈത്ത്് മിന അബ്ദുള്ള യൂണിറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Saturday, April 9, 2016 3:01 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് സാമൂഹിക വിഭാഗത്തിന്റേയും കല കുവൈത്ത് മിന അബ്ദുള്ള യൂണിറ്റിന്റേയും നേതൃത്വത്തില്‍ ഫഹഹീല്‍ പ്രെെവറ്റ് പോളിക്ളിനിക്കിന്റേയും അല്‍ സബ പ്രെെവറ്റ് പൊളിക്ളിനിക്കിന്റേയും സഹകരണത്തോടെ മിന അബ്ദുള്ള അല്‍ വതനി ഫൈബര്‍ ഗ്ളാസ് കമ്പനിയില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം ആളുകള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് പ്രയോജനമായി. രാവിലെ ഒമ്പതിനു ആരംഭിച്ച ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ആര്‍. നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി ഭാരവാഹികളായ ജിജൊ ഡൊമിനിക്, പ്രസീദ് കരുണാകരന്‍, റോയി നെല്‍സണ്‍, സുഗതകുമാര്‍, അനില്‍ കൂക്കിരി, മുസ്ഫര്‍, ഫഹാഹീല്‍ മേഖല കമ്മിറ്റി അംഗങ്ങളായ രവീന്ദ്രന്‍ പിള്ള, രംഗന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കല കുവൈത്ത് മിന അബ്ദുള്ള യൂണിറ്റ് കണ്‍വീനര്‍ കെ.പി. രാജന്‍, സ്വാഗതവും യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ രാജീവ് നന്ദിയും രേഖപ്പെടുത്തി.

ക്യാമ്പിന് ഡോ. ആന്‍സി ആനന്ദ്, ഡോക്ടര്‍ വിമല്‍ കുമാര്‍ എന്നിവരും പാരാമെഡിക്കല്‍ വിഭാഗത്തിന് സുബിന്‍ വര്‍ഗീസ്, അബ്രഹാം കുരുവിള, ജോബി ജോസഫ്, നിഷാദ് അബ്രഹാം, വിശാഖ് ജോസ്, ഷെറിന്‍ സാം, അല്‍ സബ പൊളികിനിക് മാര്‍ക്കറ്റിംഗ് മാനേജര്‍ ദിനേശ് എന്നിവരും നേതൃത്വം നല്‍കി. ക്യാമ്പിന് നേതൃത്വം നല്‍കിയവര്‍ക്കുള്ള ഉപഹാരങ്ങള്‍ കല കുവൈറ്റ് ട്രഷറര്‍ അനില്‍ കൂക്കിരി, ജോയിന്റ് കണ്‍വീനര്‍ സുഗതകുമാര്‍ എന്നിവര്‍ കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍