കെ.സി. ശൈജലിനു റിയാദ് നവോദയ യാത്രയയപ്പു നല്കി
Thursday, April 7, 2016 6:15 AM IST
റിയാദ്: റിയാദ് അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പലും നവോദയ മന്‍ഫുഅ യൂണിറ്റ് അംഗവുമായ കെ.സി. ശൈജലിനു നവോദയ പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി.

ഇന്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള റിയാദിലെ അലിഫ് സ്കൂളിന്റെ പ്രിന്‍സിപ്പലായി അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയശേഷമാണ് പിഎച്ച്ഡി പഠനാര്‍ഥം അദ്ദേഹം നാട്ടിലേക്കു മടങ്ങുന്നത്. എഴുത്തുകാരന്‍കൂടിയായ കെ.സി. ശൈജലിന് 2008-ലെ മികച്ച വിവര്‍ത്തകനുള്ള സംസ്ഥാന ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സാംസ്കാരിക ഫാസിസം ഒരു പ്രതിരോധം (പാപ്പിയോണ്‍), കുട്ടികളുടെ വ്യക്തിത്വം രൂപീകരിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് (ഒലിവ്), ഇന്ന് എന്റെ പേര് പലസ്തീന്‍ എന്നാകുന്നു-ഫറാ ബക്കര്‍ റ്റ്വീറ്റ്സ് (ഗ്രീന്‍ പെ0ര്‍) എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുള്ള കെ.സി. ശൈജല്‍ നവോദയയുടെ സജീവ അംഗങ്ങളില്‍ ഒരാളും മികച്ച പ്രാസംഗികനും കൂടിയാണ്.

വയനാട് ജില്ലയിലെ വെള്ളമുണ്ടക്കടുത്ത് കണ്ടത്തുവയല്‍ സ്വദേശിയായ ശൈജല്‍ റിയാദിലേക്ക് വരുന്നതിനു മുമ്പ് കോഴിക്കോട് ദയാപുരം സ്കൂളിലെ പ്രധാനധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കെ.സി. കുഞ്ഞബ്ദുള്ള ഹാജി പിതാവും ബിയാത്തു മാതാവുമാണ്. റാബിയ ശൈജല്‍ ഭാര്യയും നിഷാദ്, റസ്മില്‍, ശര്‍മിള എന്നിവര്‍ മക്കളുമാണ്.

നവോദയ വൈസ് പ്രസിഡന്റ് പൂക്കോയ തങ്ങള്‍ സംഘടനയുടെ ഉപഹാരം കെ.സി. ശൈജലിന് കൈമാറി. പ്രസിഡന്റ് രവീന്ദ്രന്‍, ജയകുമാര്‍, വിജയന്‍, സുദര്‍ശനന്‍, അലി, പ്രസാദ്, വിപിന്‍ എന്നിവര്‍ പങ്കെടുത്തു.