കെകെസിഎ പിക്നിക് എട്ടിന്
Monday, April 4, 2016 5:52 AM IST
കുവൈത്ത്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'പിക്നിക് 2016' ഏപ്രില്‍ എട്ടിനു (വെള്ളി) കബദ് റിസോര്‍ട്ടില്‍ നടക്കും.

രാവിലെ 10നു ഫാ. ജോണി മഴുവഞ്ചേരി പിക്നിക്ക് ഉദ്ഘാടനം ചെയ്യും. കെകെസിഎ പ്രസിഡന്റ് സിബി ചെറിയാന്‍ അധ്യക്ഷത വഹിക്കും. വിവിധങ്ങളായ കായിക മത്സരങ്ങളും ഫണ്‍ ഗെയിമുകളും ഗൃഹാതുരത്വം ഉണര്‍ത്തുന്ന കെസിവൈഎല്‍ സ്റാളും ഉണ്ടാകും. കെകെസിഎ അംഗങ്ങള്‍ക്ക് ഒത്തുകൂടി പരിചയം പുതുക്കാനും സൌഹൃദം പങ്കുവയ്ക്കാനും ഉതകുന്ന 2016 കമ്മിറ്റിയുടെ പ്രഥമ സംരംഭം വൈകുന്നേരം നാലിന് അവസാനിക്കും.