ഇന്ത്യന്‍ നഴ്സ് അറസ്റില്‍
Saturday, April 2, 2016 9:13 AM IST
റോം: പതിമൂന്നു രോഗികള്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട കേസില്‍ ഇന്ത്യക്കാരിയായ നഴ്സ് ഇറ്റലിയില്‍ അറസ്റിലായി.

പിയോംബിനോ പട്ടണത്തിലെ ആശുപത്രിയില്‍ അനസ്തേഷ്യ, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ് നഴ്സ് ജോലി ചെയ്തിരുന്നത്. 2014, 2015 വര്‍ഷങ്ങളിലായി ഇവര്‍ പതിമൂന്നു രോഗികളെ മരുന്നു കൊടുത്തു കൊന്നു എന്നാണു കേസ്.

ഡ്രിപ്പ് വഴിയോ ഇന്‍ജക്ഷന്‍ വഴിയോ ആണ് കൊല്ലാനുള്ള മരുന്നു നല്‍കിയിരുന്നത്. മാസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു എന്നും തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇപ്പോള്‍ അറസ്റു ചെയ്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

1980 കള്‍ മുതല്‍ ടസ്കനിയില്‍ താമസിച്ചു വരുന്ന അമ്പത്തഞ്ചുകാരിയായ നഴ്സിനെക്കുറിച്ചുള്ള കൂടതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഇരകള്‍ എല്ലാവരും വിവിധ രോഗങ്ങളുമായി ആശുപത്രിയിലെത്തിയ വൃദ്ധജനങ്ങളായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍