ഒഎന്‍വിയുടെ വേര്‍പാടില്‍ നഷ്ടമായത് സംസ്കാരിക രംഗത്തെ നിറസാന്നിധ്യം: സംസ്കൃതി
Saturday, February 13, 2016 10:28 AM IST
ദോഹ: കേരളത്തിലെ സാമൂഹിക, സാംസ്കാരിക, സഹിത്യ, പുരോഗമന രാഷ്ട്രീയ രംഗത്തെ കുലപതിയെ ആണ് ഒഎന്‍വിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സംസ്കൃതി അനുസ്മരിച്ചു.

മലയാള കാവ്യശാഖയിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് ഒഎന്‍വി. മലയാളത്തിന്റെ യശസ് വാനോളമുയര്‍ത്തിയ ഒഎന്‍വി പ്രകൃതിയേയും മനുഷ്യനേയും ഒരേപോലെ ബന്ധിപ്പിച്ച മഹാനുഭാവനായിരുന്നുവെന്ന് സംസ്കൃതി പ്രസിഡന്റ് എ.കെ. ജലീല്‍, ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.