ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം അനുശോചിച്ചു
Wednesday, February 10, 2016 7:27 AM IST
ദോഹ: എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് സാം കുട്ടി ജേക്കബിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം അനുശോചിച്ചു. മുസ്ലിം ദളിത് പിന്നാക്ക സമൂഹങ്ങളുടെ രാഷ്ട്രീയ ഏകീകരണത്തിലും ശാക്തീകരണ ശ്രമങ്ങളിലും നേതൃത്വപരമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ നിര്യാണം തീരാനഷ്ടമാണ്. മുസ്ലിം-ദളിത്-പിന്നാക്ക സമൂഹങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരണ പാതയില്‍ പ്രചോദനം ആകട്ടെയെന്നു ഫോറം പ്രസ്താവനയില്‍ പറഞ്ഞു.