നവയുഗം ബാലവേദി കേന്ദ്ര കമ്മിറ്റിക്കു പുതിയ ഭാരവാഹികള്‍
Wednesday, February 10, 2016 7:10 AM IST
ദമാം: നവയുഗം ബാലവേദി കേന്ദ്ര കമ്മിറ്റി സമ്മേളനത്തില്‍നിന്നു പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ യോഗം കുമാരി ആര്‍ദ്ര ഉണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് പുതിയ ഭാരവഹികളെ തെരഞ്ഞെടുത്തു. ആര്‍ദ്ര ഉണ്ണി പ്രസിഡന്റായും ഫാത്തിമ റിയാസ്, പ്രശോഭ് പ്രിജി, ആന്‍ മേരി റോയ് എന്നിവരെ വൈസ് പ്രസിഡന്റ്മാരായും സെക്രട്ടറിയായി അക്ബര്‍ അജിത് ഇബ്രാഹിമും ജോയിന്റ് സെക്രട്ടറിമാരായി ഫയാസ് ഹബീബ്,റോസ് മരിയ, ഫിറാസ് ഹനീഫ് എന്നിവരെയും ധീരജ് ലാലിനെ ട്രഷററായും ആദിത്യ ഷാജി, അഭിനവ് മണികുട്ടന്‍,ആല്‍ഫി ജോര്‍ജ്,അപര്‍ണ ബിജു, അവന്തിക അനീഷ്, ആശ ലക്ഷ്മി, ഐശ്വര്യ രാജ്, മാളവിക ഗോപകുമാര്‍, നസ്നിന്‍ ബാസിം എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. മോഹന്‍ ദാസ് ആണു ബാലവേദി കോ-ഓര്‍ഡിനേറ്റര്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം