തുംബൈ മെഡിക്കല്‍ ടൂറിസം സ്വാഗത കേന്ദ്രം ഷാര്‍ജ വിമാനത്താവളത്തില്‍ ആരംഭിച്ചു
Sunday, February 7, 2016 8:46 AM IST
ഷാര്‍ജ: തുംബൈ മെഡിക്കല്‍ ടൂറിസം സ്വാഗത കേന്ദ്രം ഷാര്‍ജ വിമാനത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ രാജ്യങ്ങളില്‍നിന്ന് യുഎഇയില്‍ എത്തുന്ന മെഡിക്കല്‍ ടൂറിസ്റുകളുടെ ആവശ്യാര്‍ഥം തുംബൈ ഗ്രൂപ്പ് ഹോസ്പിറ്റലുകളുടെ സേവനം ഫലപ്രദമായി വിനിയോഗിക്കുന്നതിനു ഷാര്‍ജ വിമാനത്താവളത്തില്‍ ആരംഭിച്ച തുംബൈ മെഡിക്കല്‍ ടൂറിസം സ്വാഗത കേന്ദ്രം ഉപകരിക്കുമെന്ന് തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍, തുംബൈ ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ ടൂറിസം ഡയറക്ടര്‍ ബേനസീര്‍ അമീര്‍ അലി എന്നിവര്‍ അറിയിച്ചു.

യുഎഇ -ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യുഎഇ -ലെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പ് ആശുപത്രികളിലും മെഡിക്കല്‍ ക്ളീനിക്കുകളിലും മെഡിക്കല്‍ ടൂറിസ്റുകളുടെ ആവശ്യാര്‍ഥം ചികിത്സാ പാക്കേജുകളും താമസ സേവനങ്ങളും പ്രദാനം ചെയ്യുന്നു. ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള സൌകര്യങ്ങളാണു തുംബൈ മെഡിക്കല്‍ ടൂറിസം സ്വാഗത കേന്ദ്രം ലക്ഷ്യമാക്കുന്നത്.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്