കെകെസിഎക്കു പുതിയ നേതൃത്വം
Thursday, February 4, 2016 7:41 AM IST
കുവൈത്ത്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികളായി സിബി ചെറിയാന്‍ മറ്റത്തില്‍ (പ്രസിഡന്റ്), ജോസ് ടോം പര്‍ത്താത്ത് (വൈസ് പ്രസിഡന്റ്), ബിനിഷ് കന്നുവെട്ടിയേല്‍ (ജനറല്‍ സെക്രട്ടറി), ബെന്നി ഫിലിപ്പ് പുതിയ വീട്ടില്‍ (ജോ. സെക്രട്ടറി), ടിജി തോമസ് ഇലവുംങ്കല്‍ (ട്രഷറര്‍), ജിന്‍സ് ജയിംസ് കാപ്പില്‍ (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ജനുവരി ഒന്നിന് മറീന ഹാളില്‍ നടന്ന കെകെസിഎ വാര്‍ഷിക സംഗമത്തില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി അധ്യക്ഷത വഹിച്ചു. ജോസ് മോനിപ്പള്ളി വരണാധികാരി ആയിരുന്നു.