ദുബായ് കെഎംസിസി വനിതാദിനം വെള്ളിയാഴ്ച
Wednesday, February 3, 2016 7:12 AM IST
ദുബായി: ദുബായി കെഎംസിസി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനം ഫെബ്രുവരി അഞ്ചിനു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ദുബൈ കെഎംസിസി അല്‍ ബറാഹ ഗ്രൌണ്ടില്‍ നടക്കും. പ്രമുഖ അറബ് വനിതകള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ മിനിസ്ട്രി ഓഫ് ഇന്ത്യന്‍ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നീത ഭൂഷണ്‍ ഉദ്ഘാടനം നിരവഹിക്കും. ഉമ രാധാകൃഷ്ണന്‍ 'അമ്മ ഒരു നായിക'എന്ന വിഷയത്തെക്കുറിച്ചു മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. കെഎംസിസി വനിതാ വിഭാഗം ഉപദേശകസമിതി സമിതി ചെയര്‍മാന്‍ സൈഫുന്നീസ ഷംസുദ്ദീന്‍, കമ്യൂണിറ്റി ഡെവലപ്മെന്റ്, എമിഗ്രേഷന്‍ എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

ഇതോടനുബന്ധിച്ച് നടക്കുന്ന കുട്ടികളുടെ കലാപരിപാടികള്‍ക്കു മാറ്റുകൂട്ടി മൈലാഞ്ചി ഫെയിം ഹംദ & ടീം നയിക്കുന്ന സംഗീത വിരുന്നും ഉണ്ടാവും. പരിപാടി വീക്ഷിക്കാന്‍ എത്തുന്നവര്‍ക്കു വിപുലമായ സൌെകര്യമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ പ്രിയ സഹോദരികളെയും കുടുംബത്തെയും സമ്മേളനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ദുബായി കെഎംസിസി വനിതാ വിഭാഗം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :0557513154 04 2727773.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍