ഫിലിം ഇവന്റ് യുഎഇക്ക് പുതിയ കമ്മിറ്റി
Monday, February 1, 2016 8:59 AM IST
അബുദാബി: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാ കൂട്ടായ്മ ആയ ഫിലിം ഇവന്റ് യുഎഇ യുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു.

പുതിയ ഭാരവാഹികളായി സാഹില്‍ ഹാരിസ് (പ്രസിഡന്റ്), ഷാഫി മംഗലം (വൈസ് പ്രസിഡന്റ്), അമീര്‍ കലാഭവന്‍ (ജനറല്‍ സെക്രട്ടറി), ഗോപന്‍ മാവേലിക്കര (ജോ. സെക്രട്ടറി), ബിജു കിഴക്കനേല (പ്രോഗ്രാം കണ്‍വീനര്‍), ഷഫീക് കണ്മനം (ട്രഷറര്‍), അബൂബക്കര്‍ വളാഞ്ചേരി (ജോ. ട്രഷറര്‍), സമീര്‍ കല്ലറ (മീഡിയ സെക്രട്ടറി) എന്നിവരേയും ക്യാപ്റ്റന്‍ ഉമ്മര്‍ നാലകത്ത് (വോളന്റിയര്‍), മിഥുന്‍ ഇന്ത്യ (വാട്സ് ആപ്പ്), റഫീക്ക് പറമ്പത്ത് (ഫിലിം ഇവന്റ് യുഎഇ കോഓര്‍ഡിനേറ്റര്‍), അനീഷ് ദാസ്, ജോബീസ് ചിറ്റിലപ്പിള്ളി (പ്രോഗ്രാം മാര്‍ക്കറ്റിംഗ്) എന്നിവരേയും തെരഞ്ഞെടുത്തു.
ചലച്ചിത്ര സംവിധായകന്‍ അജ്മല്‍ രക്ഷാധികാരി ആയിട്ടുള്ള ഫിലിം ഇവന്റ് യുഎഇ കൂട്ടായ്മ വരും നാളുകളില്‍ കലാ മൂല്യമുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളായ കലാ കാരന്മാര്‍ ഒരുക്കിയതും തെരഞ്ഞെടുത്ത ഹ്രസ്വ സിനിമകള്‍ ഉള്‍പ്പെടുത്തി അബുദാബിയില്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ സംഘടിപ്പിക്കുമെന്നും കമ്മിറ്റി അറിയിച്ചു. കലാ രംഗത്തെ സംഭാവനകളെ മുന്‍ നിര്‍ത്തി മുതിര്‍ന്ന അംഗങ്ങളായ വക്കം ജയലാല്‍, മുഹമ്മദ് അസ്ലം എന്നിവരെ അനുമോദിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള