എപിഎകെ ക്രിസ്മസ്-പുതുവത്സരാഘോഷവും കുടുംബസംഗമവും നടത്തി
Monday, February 1, 2016 8:56 AM IST
കുവൈത്ത്: അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈത്ത് ക്രിസ്മസ്-പുതുവത്സരാഘോഷവും കുടുംബസംഗമവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജോണ്‍സന്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജേക്കബ് പൈനാടത്ത് പുതുവത്സര സന്ദേശം നല്‍കി. തുടര്‍ന്നു വിവിധ കലാപരിപാടികളും അരങ്ങേറി.

ഡെയ്സന്‍ പൈനാടത്ത്, സാജു തച്ചില്‍, സജീവ് പോള്‍, മാര്‍ട്ടിന്‍ പടയാട്ടില്‍ എന്നിവര്‍ സംസാരിച്ചു. സതീശന്‍ നായര്‍, ആന്റോ പോള്‍, ജോബി ജോയി, ജിന്റോ വര്‍ഗീസ്, പോളി അഗസ്തി, ജീസന്‍ ജോസഫ്, എബി ചക്യാത്ത്, ജോയി ആന്റണി, വര്‍ഷ നിജി, ജിമ്മി ആന്റണി, ജോസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍