ഷാഫി ചാലിയത്തിന് ബേപ്പൂര്‍ കെഎംസിസി സ്വീകരണം നല്‍കി
Thursday, January 28, 2016 8:09 AM IST
റിയാദ്: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും വാഗ്മിയുമായ ഷാഫി ചാലിയത്തിന് ബേപ്പൂര്‍ മണ്ഡലം കെഎംസിസി കമ്മിറ്റി സ്വീകരണം നല്‍കി.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുറഹ്മാന്‍ ഫറോക്ക് അധ്യക്ഷത വഹിച്ചു. സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തി. അക്ബര്‍ വേങ്ങാട്ട്, സി.കെ. ഹംസക്കോയ, ഹനീഫ മൂര്‍ക്കനാട്, ജനറല്‍ സെക്രട്ടറി മനാഫ് മണ്ണൂര്‍, ട്രഷറര്‍ കുഞ്ഞോയി കോടമ്പുഴ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍