പ്രണയദിനം ആഘോഷമാക്കി കല്യാണ്‍ ജ്വല്ലേഴ്സ്
Wednesday, January 27, 2016 8:35 AM IST
കുവൈത്ത്: പ്രമുഖ ജ്വല്ലറിയായ കല്യാണ്‍, പ്രണയദിനം ആഘോഷമാക്കാന്‍ പ്രത്യേക വാലന്റൈന്‍ ദിനശേഖരങ്ങള്‍ ഒരുക്കുന്നു. 18 കാരറ്റ് ഡയമണ്ട്, റൂബി, മദര്‍ ഓഫ് പേള്‍ പെണ്ടന്റുകളുടെ ശേഖരങ്ങളാണു കല്യാണ്‍ ഒരുക്കിയിരിക്കുന്നത്.

ചുരുങ്ങിയ കാലയളവുകൊണ്ട് യുഎഇയില്‍ പത്തും കുവൈത്തില്‍ മൂന്നും ഷോറൂമുകള്‍ തുറന്ന് കല്യാണ്‍ വലിയ പ്രാമുഖ്യം നേടിയിരിക്കുകയാണ്. ഇന്ത്യയിലും പശ്ചിമേഷ്യയിലുമായി 86 ഷോറൂമുകളും രണ്ടര ലക്ഷത്തിലുമധികം ഉപയോക്താക്കളുമാണ് കല്യാണിനുള്ളത്.

പ്രണയ ദിനത്തെ സൂചിപ്പിക്കുന്ന ഹൃദയാകൃതിയിലുള്ള കല്യാണ്‍ പെന്‍ഡന്റുകള്‍ ഏവര്‍ക്കും സ്നേഹത്തിന്റെ നവ്യാനുഭവമാകട്ടെ എന്നു കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍