സൃഷ്ടികള്‍ ക്ഷണിച്ചു
Wednesday, January 27, 2016 8:32 AM IST
കുവൈത്തിലെ മികച്ച ചെറുകഥാകൃത്തുക്കളെ കണ്െടത്തുന്നതിനായി ഓണ്‍ലൈന്‍ കൂട്ടായ്മയായ സ്നേഹവീട് ആന്‍ഡ് ദോസ്ത് ചേര്‍ന്നൊരുക്കുന്ന ചെറുകഥാ മത്സരത്തിലേക്കു സൃഷ്ടികള്‍ ക്ഷണിച്ചു.

ജനുവരി 31 നകം രചനകള്‍ സമര്‍പ്പിക്കേണ്ടതാണ്. രചനകള്‍ ിലവമ്ലലറൌുശൃമ്ീാ@ഴാമശഹ.രീാ എന്ന മെയില്‍ ഐഡിയിലാണ് അയയ്ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന മികച്ച സൃഷ്ടികള്‍ക്ക് ഒന്നാം സമ്മാനം 10,001 രൂപ കാഷ് അവാര്‍ഡും രണ്ടാം സമ്മാനം 5001 രൂപ കാഷ്അവാര്‍ഡും മൂന്നാം സമ്മാനം 2501 രൂപ കാഷ് അവാര്‍ഡും മറ്റു പുരസ്കാരങ്ങളും നല്‍കും.

മികച്ച വായാനാനുഭവം നല്‍കുന്ന അഞ്ചു കഥകള്‍ക്കു ഗബ്രിയല്‍ മാര്‍ക്കസ് ജേതാവ് ബാബു കുഴിമറ്റത്തിന്റെ മികച്ച കൃതികള്‍ നല്‍കുമെന്ന് പ്രസിഡന്റ് ഡാര്‍വിന്‍ പിറവവും ജനറല്‍ കണ്‍വീനര്‍ സി.പി. ഇസ്മായില്‍, ലിസി ചാക്കോ, ഡോ. ആന്റണി തോമസ്, ജിന്‍സി പാലായും അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍