യാത്രയയപ്പു നല്‍കി
Wednesday, January 27, 2016 8:26 AM IST
ജിദ്ദ: ഇരുപത്തിരണ്ടു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജിദ്ദ ഒഐസിസി വെസ്റേണ്‍ റീജണല്‍ അംഗവും കൊല്ലം ജില്ലാ ഒഐസിസി ട്രഷറര്‍ സനോഫര്‍ മണലുവട്ടത്തിനു യാത്രയയപ്പു നല്‍കി.

പ്രസിഡന്റ് തോമസ് മാത്യു വൈദ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെസ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ മൊമെന്റോ നല്‍കി. ഹ്രസ്വ സന്ദര്‍ശനത്തിന് ജിദ്ദയില്‍ എത്തിയ കെഎസ്യു എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി നൌഫല്‍ കൈനിക്കര, മുജീബ് മുത്തേടത്ത്, കുഞ്ഞഹമ്മദ് കൊടശേരി, സഹീര്‍ മാഞ്ഞാലി, മുജീബ് തൃത്താല, റിയാസ് കരുനാഗപ്പള്ളി, ആഷിര്‍ കൊല്ലം, മനോജ്, ജനറല്‍ സെക്രട്ടറി സലാം പോരുവഴി, രാജീവ് ചവറ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍