റെയിന്‍ബോ ഫുട്ബോള്‍: റോയല്‍സ് മക്ക ജേതാക്കള്‍
Monday, January 25, 2016 9:15 AM IST
മക്ക: മക്കയില്‍ റെയിന്‍ബോ ശാറല്‍ഹജ്ജ് സംഘടിപ്പിച്ച രണ്ടാമത് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ റോയല്‍സ് മക്ക വിജയികളായി.

12 ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ ഫൈനലില്‍ റെയിന്‍ബോ എഫ്സിയെയാണു പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും ഷൂട്ടൌട്ടിലും ഇരുടീമുകളും സമനില പാലിച്ചതോടെ നറുക്കെടുപ്പിലൂടെയാണു റോയല്‍സ് മക്ക ജേതാക്കളായത്.

മികച്ച കളിക്കാരനായി റോയല്‍സ് മക്കയിലെ യുപി ഇസ്ഹാഖിനെയും നല്ല വിംഗായി ടി.പി. നാസറിനെയും തെരഞ്ഞെടുത്തു. റെയില്‍ബോ ടീമിലെ സജിനെ നല്ല ഡിഫന്ററായും ടോപ്സ്കോററായി കബീറിനെയും ഗോളിയായി റസീലിനെയും തെരഞ്ഞെടുത്തു.

വിജയികള്‍ക്കുള്ള മലബാര്‍ റസ്ററന്റ് സ്പോണ്‍സര്‍ ചെയ്ത ട്രോഫി മാനേജര്‍ ലൈസു നല്‍കി. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സുഫിയാനി കാര്‍പ്പറ്റ് സ്പോണ്‍സര്‍ ചെയ്ത ട്രോഫി മാനേജര്‍ അന്‍വറും നല്‍കി.

റിയാസ് മോങ്ങം, ഗഫൂര്‍ വടക്കാങ്ങര, മുബാറക് അലനല്ലൂര്‍, അഫ്ജാന്‍ മോങ്ങം, ഫാറൂഖ് കോമ്പകല്ല് എന്നിവര്‍ മത്സരത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍