ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പു നല്‍കി
Saturday, January 23, 2016 11:09 AM IST
മസ്ക്കറ്റ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ടൈംസ് ഓഫ് ഒമാന്‍ ഫോട്ടോഗ്രാഫര്‍ എ.ആര്‍. രാജ്കുമാറിനും ദുബായിലേക്ക് സ്ഥലം മാറിപ്പോകുന്ന മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷിനോജ് ഷംസുദീനും മസ്ക്കറ്റിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പു നല്‍കി.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിനുശേഷമാണ് ആലപ്പുഴ സ്വദേശിയായ രാജ്കുമാര്‍ നാട്ടിലേക്ക് മടങ്ങുന്നത്.

മസ്ക്കറ്റ് അനന്തപുരി പ്രസ്ഹാളില്‍ നടന്ന ചടങ്ങില്‍ പി.എം.ജാബിര്‍ ഷിനോജിനും എ.ഇ. ജയിംസ് രാജ്കുമാറിനും മീഡിയ ഫോറത്തിന്റെ ഉപഹാരങ്ങള്‍ കൈമാറി. ചടങ്ങില്‍ ഷഫീര്‍ കുഞ്ഞുമുഹമ്മദ്, മുഹമ്മദലി കെ. മൊയ്തീന്‍, ലക്ഷ്മി കോത്തനേത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം