മക്കയില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു
Friday, January 22, 2016 9:08 AM IST
മക്ക: നാട്ടില്‍നിന്നും ഉംറ ചെയ്യാനായി എത്തിയ മലപ്പുറം മുണ്ടുപറമ്പ സ്വദേശി പുഴക്കാത്തൊടി കുട്ടിപ്പാക്ക (മുഹമ്മദ് -73) വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് ഹൃദയാഘാതത്തെ തുടര്‍ന്നു മക്കയിലെ താമസ സ്ഥലത്തു മരിച്ചു. ഖബറടക്കം നടത്തി.

ഭാര്യ: ഫാത്തിമ. മക്കള്‍: അബാസ് (അബുദാബി), സെക്കീര്‍ ഹുസൈന്‍, അസ്മാബി, ശമീമ. ജാമാതാവ്: ഉമ്മര്‍, ശംശുദ്ദീന്‍ (ജിദ്ദ ഇരുമ്പുഴി മഹല്ല് സെക്രട്ടറി).

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍