വിജയവീഥി മൂന്നാം ബാച്ച് കലാവിരുന്നും അധ്യാപക ആദരവും നടത്തി
Monday, January 18, 2016 7:50 AM IST
ദുബായി: വിജ്ഞാനം ശക്തിയും സമ്പത്തുമാണെന്നും അത് മൂല്യാധിഷ്ഠിതമായിരിക്കണമെന്നും ചന്ദ്രിക ഡയറക്ടറും മലബാര്‍ ഗോള്‍ഡ് കോചെയര്‍മാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി പറഞ്ഞു. ദുബായി കെഎംസിസി നടത്തിവരുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ വിജയവീഥി മൂന്നാം ബാച്ച് സംഘടിപ്പിച്ച കലാവിരുന്നും അധ്യാപക ആദരവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിദ്യാര്‍ഥിയുടെ മഹത്വം സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. അവന്റെ നിലപാടും സംസാരവും പ്രവര്‍ത്തനവും എല്ലാം നല്ലതായിരിക്കണം. ഇതു നേടണമെങ്കില്‍ മനസിനെ നേര്‍വഴിയിലേക്ക് ചലിപ്പിക്കണം. എങ്കില്‍ മാത്രമേ ഉദ്ദിഷ്ടഫലം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പി.വി. ഹനീഫ അധ്യക്ഷത വഹിച്ചു. ദുബായി കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ആക്ടിംഗ് പ്രസിഡന്റ് ആവയില്‍ ഉമ്മര്‍ ഹാജി, മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ. സാജിദ് അബൂബക്കര്‍, സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷെഹീര്‍ കൊല്ലം, അധ്യാപകന്‍ സീതി പടിയത്ത് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനുശേഷം പഠിതാക്കളുടെ കലാവിരുന്നും അധ്യാപകരായ ഫൈസല്‍, സീതി പടിയത്ത്, ഹൈദര്‍ അലി, അബ്ദുല്‍ റഷീദ്, നസീര്‍ മുഹമ്മദ്, ഖൈറുദ്ദീന്‍ ഹുദവി, ഹൈദര്‍ ഹുദവി, യാഖൂബ് ഹുദവി, അനുഷ യാസീന്‍, ഹൈദര്‍ അലി തിരുനാവായ, നൌഷാദ് ഹുദവി, ഷംസുദ്ദീന്‍ എന്നിവരെ ആദരിക്കലും നടന്നു. ഷഫീഖ് ഖിറാഅത്ത് നടത്തി. യഹ്യ മുഹമ്മദ് സ്വാഗതവും അബ്ദുല്ല ഇബ്രാഹിം നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശേരി, എന്‍.കെ. ഇബ്രാഹിം, അഷ്റഫ് കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍