യൂത്ത് ഇന്ത്യ കുവൈത്തിനു നേതൃത്വം
Friday, January 15, 2016 10:05 AM IST
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിന്റെ 2016-17 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.കെ. നജീബ് (പ്രസിഡന്റ്), അബ്ദുല്‍ ബാസിത് പാലാറ, മുഹമ്മദ് ഹാറൂണ്‍ (വൈസ് പ്രസിഡുമാര്‍), ഷാഫി കൊയമ്മ (ജനറല്‍ സെക്രട്ടറി), ഷഫീര്‍ അബൂബക്കര്‍, കെ.ടി. സലീജ് (സെക്രട്ടറിമാര്‍) എന്‍.കെ. മുഹമ്മദ് ഷാഫി (ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സി.പി. ഷാഹിദ്, മഹ്നാസ് മുസ്തഫ, പി.എം. മുഹമ്മദ് ഫഹിം, പി. ഹസീബ്, സനോജ് സുബൈര്‍, ഹഫീസ് മുഹമ്മദ്, അബ്ദുല്‍ അസീസ്, ഹാരിസ് ഇസ്മായില്‍, സലിം മുഹമ്മദ്, കെ.എ. സഫ്വാന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ യൂത്ത് ഇന്ത്യ രക്ഷാധികാരി ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. കെഐജി ജനറല്‍ സെക്രട്ടറി പി.ടി.ശരീഫ്, തെരഞ്ഞെടുപ്പ് വരണാധികാരി നിസാര്‍ കെ.റഷീദ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

നേരത്തെ വിവിധ യൂണിറ്റുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാ അംഗങ്ങള്‍ ചേര്‍ന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയെയും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് ഭാരവാഹികളെയും തെരെഞ്ഞെടുക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍