വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സര വിജയിയെ ആദരിച്ചു
Monday, November 30, 2015 9:23 AM IST
ലണ്ടന്‍: യുക്മ കലാമേളയോട് അനുബന്ധിച്ച് യുക്മ സോഷ്യല്‍ നെറ്റ്വര്‍ക് സംഘടിപ്പിച്ച വിക്ടര്‍ സ്മാരക ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയി ആയ ഗ്ളോസ്ററില്‍ താമസിക്കുന്ന പി.എം. തോംസണിനു പുരസ്കാരം നല്‍കി ആദരിച്ചു.

പൊതു സമ്മേളനത്തില്‍ 250 പൌണ്ട് വിക്ടറിന്റെ സഹോദരന്‍ വിന്‍സെന്റ് ജോര്‍ജിന് സമ്മാനിച്ചു.

യുക്മ ഫേസ് ബുക്ക് പേജിന്റെ പ്രചാരണത്തിന്റെ ഭാഗമായാണു വിക്ടര്‍ ജോര്‍ജ് സമരക ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിച്ചത്.

സമ്മേളനത്തില്‍ യുക്മ ദേശിയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, സെക്രട്ടറി സജിഷ് ടോം, യുക്മ ദേശിയ വൈസ് പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മിഡ്ലാന്റ്സ് പ്രസിഡന്റ് ജയകുമാര്‍ നായര്‍ സൌത്ത് വെസ്റ് പ്രസിഡന്റ് സുജു ജോസഫ്, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ ബൈജു തോമസ്, യുക്മ മാനേജിംഗ് എഡിറ്റര്‍ വിജി കെ.പി., പത്ര മാധ്യമങ്ങളുടെ പ്രതിനിധി ആയി ബ്രിട്ടീഷ് പത്രം എഡിറ്റര്‍ ജിജോ ഉണ്ണിയും സന്നിഹിതനായിരുന്നു.

യുക്മ പിആര്‍ഒ അനീഷ് ജോണ്‍ പ്രധാന സംഘാടകനായിരുന്നു. ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുവേണ്ടി മിഡ്ലാന്റ്സ് ട്രഷറര്‍ സുരേഷ് കുമാര്‍, രാജേഷ് നടേപ്പള്ളി, ബാലാ സജീവ്കുമാര്‍, ടിറ്റോ തോമസ്, അഡ്വ. സിജു ജോസഫ്, ദിലീപ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍