ഹസന്‍ നെടിയനാടിന് സ്വീകരണം നല്‍കി
Saturday, November 28, 2015 9:13 AM IST
ദുബായി: പ്രശസ്ത മാപ്പിളകവിയും ഗ്രന്ഥകാരനും സ്കൂള്‍ യുവജനോത്സവ ജഡ്ജിംഗ് പാനല്‍ അംഗവുമായ ഹസന്‍ നെടിയനാടിന് ദുബായി കെഎംസിസി സ്വീകരണം നല്‍കി.

യുഎഇ കെഎംസിസി ജനറല്‍ സെക്രടറി ഇബ്രാഹിം എലെട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്‍വര്‍ നഹയുടെ അധ്യക്ഷത വഹിച്ചു. ഹസന്‍ നെടിയനാടിനെ പ്രവാസി മാപ്പിള ഗാന രചയിതാവായ ശുക്കൂര്‍ ഉടുംബുംതല പരിചയപ്പെടുത്തി. ഉപഹാര സമര്‍പ്പണം അന്‍വര്‍ നഹ നിര്‍വഹിച്ചു. ഹസന്‍ നെടിയനാടുമായുള്ള മുഖാമുഖം മാപ്പിള കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സംശയനിവാരണത്തിന് വേദിയായി.

ദുബായി കെഎംസിസി ഭാരവാഹികളായ അഡ്വ. സാജിത് അബൂബക്കര്‍, ഉമ്മര്‍ ഹാജി ആവയില്‍, ഉസ്മാന്‍ തലശേരി, എം.എ. മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ് കല്‍മട്ട, അബ്ദുള്‍ഖാദര്‍ അരിപ്പാംബ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ഇസ്മയില്‍ ഏറാമല, ആര്‍. ഷുക്കൂര്‍, മുഹമ്മദ് പട്ടാമ്പി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി സ്വാഗതവും ട്രഷറര്‍ എ.സി. ഇസ്മയില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ്മാത്തുള്ള തൈയില്‍