സാബു ജോര്‍ജിന്റെ സംസ്കാരം ഡിസംബര്‍ രണ്ടിനു ലണ്ടനില്‍
Friday, November 27, 2015 7:12 AM IST
ലണ്ടന്‍: നവംബര്‍ 21-നു പുലര്‍ച്ചെ അഞ്ചിനു (ലണ്ടന്‍ പ്രാദേശിക സമയം) നിര്യാതനായ സാബു ജോര്‍ജിന്റെ (54) സംസ്കാരം ഡിസംബര്‍ രണ്ടിനു ബുധനാഴ്ച ലണ്ടനില്‍ നടക്കും. കോതമംഗലം സ്വദേശിയായ സാബു പൂവടിയില്‍ കുടുംബാംഗമാണ്. ഭാര്യ മിനി പോത്താനിക്കാട് കീപ്പനശേരില്‍ കുടുംബാംഗമാണ്. മക്കള്‍: ജോമി ജോര്‍ജ്, ജെറിന്‍ ജോര്‍ജ്. സാബു കുടുംബ സമേതം ലണ്ടനില്‍ കുടിയേറിയിട്ട് 12 വര്‍ഷത്തോളമായി.

സംസ്കാരം ഡിസംബര്‍ രണ്ടിനു രാവിലെ 10.45-നു നടത്തുന്ന കുര്‍ബാനയ്ക്കുശേഷം ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ ലണ്ടനിലെ ലോംഗ്ത്രോണ്‍ റോഡിലുള്ള സെന്റ് പാട്രിക് സെമിത്തേരിയില്‍.

പള്ളിയുടെ വിലാസം: ഞീാമി ഇമവീേഹശര ഇവൌൃരവ ീള ട. ങമ്യൃ & ട. ങശരവമഹല, 2 ഘൌസശി ടൃലല, ഇീാാലൃരശമഹ ഞീമറ, ഘീിറീി ഋക ഛഅഅ

കോംപാട്ക് കുടുംബയോഗത്തിന്റെ പേരില്‍ പേട്രന്‍ സി.കെ പോളും, പ്രസിഡന്റ് ഫാ. പൌലോസ് ടി. പീറ്ററും അനുശോചനം അറിയിച്ചു. ന്യൂജേഴ്സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം