കിഫ് സ്പോര്‍ട്സ് മീറ്റ് നവംബര്‍ 27 ന്
Wednesday, November 25, 2015 8:05 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം (കിഫ്) ഫ്രട്ടേണിറ്റി മീറ്റിന്റെ ഭാഗമായി നടത്തിയിരുന്ന സ്പോര്‍ട്സിന്റെ സെമി, ഫൈനല്‍ മല്‍സരങ്ങള്‍ 27ന് (വെള്ളി) നടക്കും.

മിഷ്്രിഫിലെ ഗള്‍ഫ് യൂണിവേഴ്സിറ്റി ഗ്രൌണ്ടില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് പ്രോഗ്രാം ആരംഭിക്കുമെന്നു കണ്‍വീനര്‍ ഫൈസല്‍ അത്തോളി അറിയിച്ചു. കുവൈത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍, വോളിബോള്‍, കബഡി, കമ്പവലി തുടങ്ങിയ വിവിധയിനം മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം മല്‍സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്െടന്നു കണ്‍വീനര്‍ അറിയിച്ചു.