ഫത്തോമ അറാഫ കല്യാണ്‍ ജ്വല്ലേഴ്സ് കുവൈത്ത് ബെന്റ്ലി വിജയി
Wednesday, November 25, 2015 7:59 AM IST
കുവൈത്ത്: കല്യാണ്‍ ജ്വല്ലേഴ്സ് ബെന്റ്ലി നറുക്കെടുപ്പ് വിജയിയായി ഫത്തേമ അറാഫ തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 24നു സിറ്റിയിലെ കല്യാണ്‍ ഷോറൂമില്‍ നടന്ന നറുക്കെടുപ്പിലാണ് ഈജിപ്ത് സ്വദേശിനിയായ ഫത്തേമയെ വിജയിയായി തെരഞ്ഞെടുത്തത്.

കുവൈത്ത് വാണിജ്യ വകുപ്പിനു കീഴിലുള്ള ഉപഭോക്തൃസംരക്ഷണ വകുപ്പ് മേധാവി അഹമ്മദ് മുഹമ്മദ് അല്‍ ഹമദ് ആണു വിജയിയെ തെരഞ്ഞെടുത്തത്. ഷെയ്ഖ് ദാവൂദ് സല്‍മാന്‍ അല്‍ സബാഹ്, ബാദര്‍ നാസര്‍ തുര്‍ക്കി അല്‍ ഒതൈബി, കല്യാണ്‍ ഓവര്‍സീസ് ഓപ്പറേഷന്‍ ഹെഡ് എന്‍.ആര്‍. വെങ്കട്ടരാമന്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു.

കുവൈത്തിലും യുഎഇയിലും ഓരോന്നു വീതം 76,500 ദിനാര്‍ വില വരുന്ന ബെന്റ്ലി കാര്‍ സമ്മാനമായി നല്‍കുന്ന ആദ്യ ജ്വല്ലറി ഷോറൂം എന്ന ഖ്യാതി കല്യാണിനു സ്വന്തം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍