മമ്പാട് കോളജ് അലൂംനി കുടുംബ സംഗമം
Wednesday, November 25, 2015 7:58 AM IST
റിയാദ്: പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ മമ്പാട് എംഇഎസ് കോളജ് അലൂംനി കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

നവംബര്‍ 27നു (വെളളി) ഉച്ചകഴിഞ്ഞ് ഒന്നിന് ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തിലാണ് സംഗമം. ചടങ്ങില്‍ സൌദി അറേബ്യ സന്ദര്‍ശിക്കുന്ന മമ്പാട് കോളജ് മുന്‍ പ്രഫസര്‍ ഷൌക്കത്തലി മദാരിക്കും കുടുംബത്തിനും സ്വീകരണവും നല്‍കും.

കുട്ടികള്‍ക്കായി വിനോദ, വിജ്ഞാന മത്സരങ്ങളും ഷാജഹാന്‍ എടക്കരയുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറും. പരിപാടിയില്‍ റിയാദിലും പരിസര പ്രദേശങ്ങളിലുമുളള മമ്പാട് എംഇഎസ് കോളജിലെ മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 0538120995/0556998121.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍