ജോര്‍ജ് മാമ്പിള്ളി ഫ്രാങ്ക്ഫര്‍ട്ടില്‍ നിര്യാതനായി
Thursday, November 19, 2015 10:22 AM IST
ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മനി): കോഴിക്കോട് മാമ്പിള്ളി പരേതനായ പാപ്പച്ചന്റെയും ലില്ലിയുടെ മകന്‍ ജോര്‍ജ് മാമ്പിള്ളി (67) ഫ്രാങ്ക്ഫര്‍ട്ടില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ജര്‍മനിയില്‍.

ഭാര്യ: പെണ്ണമ്മ ചേന്നങ്കരി ചെറുകോട്ട് കുടുംബാഗം. മക്കള്‍: വീണ, അല്‍ഫിന്‍. മരുമന്‍: അഭിലാഷ് (യുഎസ്എ).

പരേതന്‍ കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷം ജര്‍മനിയില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ജോലിയില്‍നിന്നും വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

വിവരങ്ങള്‍ക്ക്: +4969443980.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍