യുക്മ കലാമേള 2015: വിനീത് വിശിഷ്ടാതിഥി
Thursday, November 19, 2015 8:25 AM IST
ലണ്ടന്‍: പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ കലാമേളകളുടെ 2015 ലെ ദേശീയ കലാമേളയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത് നടനും നര്‍ത്തകനുമായ വിനീത്.

മലയാള നടന്മാര്‍ക്കും ശാസ്ത്രീയ നൃത്തം വഴങ്ങും എന്ന് തെളിയിച്ച വ്യക്തിയാണു വിനീത്. യുവജനോത്സവ വേദികളില്‍ തിളങ്ങുന്നവര്‍ തൊഴില്‍ സുരക്ഷിതത്വവുമായി സ്വന്തം ജീവിതത്തിന്റെ ഇരുട്ടിലേക്ക് ഒളിക്കുമ്പോള്‍ കലാവേദിയില്‍ തുടരാന്‍ തയാറായ കലാസ്നേഹിയാണദ്ദേഹം. യുക്മ ദേശീയ കലാമേളയില്‍ വിനീത് വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നത് കലാമേളയിലെ മത്സരാര്‍ഥികള്‍ക്ക് മാത്രമല്ല യുകെ മലയാളികള്‍ക്ക് ആകമാനം അഭിമാനമായി മാറുകയാണ്.

യുവജനോത്സവകലാമേള രംഗങ്ങളില്‍ അദ്ദേഹത്തിന്റെ അനുഭവപരിജ്ഞാനം യുക്മയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നതിനാലാണ് അദ്ദേഹത്തെ രാവിലെ തന്നെ കലോത്സവ വേദിയില്‍ എത്തിക്കാമെന്നുള്ള തീരുമാനത്തില്‍ സംഘാടകര്‍ എത്തിച്ചേര്‍ന്നതെന്ന് പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു അറിയിച്ചു.

നൃത്തകലാരംഗത്തിനുവേണ്ടി ജീവിതം മാറ്റിവച്ച ഒരു അതുല്യകലാകാരനെ യുക്മയുടെ ദേശീയ കലാമേളയ്ക്ക് വിശിഷ്ടാതിഥിയായി ലഭിക്കുന്നത് കലാമേളയുടെ ചരിത്രത്തിലെ അസുലഭനിമിഷങ്ങളായിരിക്കുമെന്ന് ചീഫ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സജീഷ് ടോം പറഞ്ഞു.

നവംബര്‍ 21 നു (ശനി) ഹണ്ടിംഗ്ടണിലെ എം.എസ്. വിശ്വനാഥന്‍ നഗറില്‍ (സെന്റ് ഐവോ സ്കൂള്‍) നടക്കുന്ന കലാമേളയില്‍ പങ്കെടുക്കുവാനും വിനീതിനെ സ്വീകരിക്കുവാനും എല്ലാ യുകെ മലയാളികളും എത്തിച്ചേരണമെന്ന് കലാമേള കമ്മിറ്റിക്കുവേണ്ടി ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു, ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

വേദിയുടെ വിലാസം: ങടഢ ചഅഏഅഞ ടഠ കഢഋ ടഇഒഛഛഘ, ടഋഇഛചഉഅഞഥ ടഇഒഛഛഘ ഒകഏഒ ഘഋഥട, ടഅകചഠ കഢഋട , ഒഡചഠകചഏഉഛചടഒകഞഋ, ജഋ27 6ഞഞ.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍