ഒഐസിസി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനക്യാമ്പ് നവംബര്‍ 19ന്
Thursday, November 19, 2015 8:19 AM IST
കുവൈത്ത്: ഒഐസിസി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. ഏകദിന നേതൃത്വ പഠനക്യാമ്പ് സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ ബ്രാഞ്ചില്‍ നവംബര്‍ 19നു (വ്യാഴം) വൈകുന്നേരം ഏഴു മുതല്‍ നടക്കും. രജിസ്ട്രേഷന്‍ മുഖേന തെരഞ്ഞെടുക്കപെട്ട പ്രതിനിധികള്‍ക്കാണു ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം.

'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും വര്‍ത്തമാനകാല രാഷ്ട്രീയവും' എന്ന വിഷയത്തില്‍ അഡ്വ. പി.ടി. തോമസും 'മതേതരത്വഭാരതം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഡോ. പ്രതാപവര്‍മ തമ്പാന്‍ എംഎല്‍എയും ക്ളാസ് നയിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍