സലാലയില്‍ ഫാ. ഡേവിസ് ചിറമ്മലിന്റെ വാര്‍ഷിക ധ്യാനം 19 മുതല്‍ 22 വരെ
Wednesday, November 18, 2015 7:34 AM IST
മസ്കറ്റ് /സലാല: സലാല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ പ്രശസ്ത ധ്യാനപ്രസംഗകനും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മല്‍ വാര്‍ഷിക ധ്യാനം നടത്തും.വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള നാലു ദിവസങ്ങളിലായിരിക്കും ധ്യാനം. എല്ലാ ദിവസവും വൈകുന്നേരം എട്ടു മുതലാണു ധ്യാനം. ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ. ആന്റണി പുത്തന്‍പുരക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം