കാറിടിച്ച് ചാവക്കാട് സ്വദേശി മരിച്ചു
Monday, November 16, 2015 8:14 AM IST
ഷാര്‍ജ: സുഹൃത്തിനെ കാണാന്‍ സൈക്കിളില്‍ പോകുന്നതിനിടയില്‍ കാറിടിച്ച് ചാവക്കാട് സ്വദേശി മരിച്ചു. കറുകമാട് കറുപ്പംവീട്ടില്‍ ഹമീദിന്റെ മകന്‍ റാഫി(38) ആണ് കഴിഞ്ഞദിവസം മരിച്ചത്.

സൈക്കിളില്‍ പോകുന്നതിനിടയില്‍ ഷാര്‍ജ പൌരന്റെ കാര്‍ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയവര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തില്‍ മരിച്ചത് ആരെന്നറിയാതെ മൃതദേഹം രണ്ട് ദിവസം ആശുപത്രി മോര്‍ച്ചറിയില്‍ കിടന്നു. റാഫിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഷാര്‍ജ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റാഫിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കണ്െടത്തിത്.

കാര്‍ ഇടിച്ച് മരിച്ച അജ്ഞാതന്റെ മൃതദേഹം ആശുപത്രിയില്‍ ഉണ്െടന്നറിഞ്ഞാണ് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.

ഷാര്‍ജയില്‍ ഡ്രൈവറായ റാഫിയെ വെള്ളിയാഴ്ചയാണ് ഷാര്‍ജ പൌരന്‍ ഓടിച്ചിരുന്ന ലാന്റ് ക്രൂസര്‍ കാര്‍ ഇടിച്ചത്. മൃതദേഹം നാട്ടില്‍ ഖബറടക്കും. മാതാവ്: നഫീസ. ഭാര്യ: നസീറ. മക്കള്‍: നസറത്ത്, മുഹമ്മദ് യൂസഫ്.