കല കുവൈത്ത് ചിത്ര രചനാ മത്സരം നടത്തി
Sunday, November 15, 2015 6:34 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'മഴവില്ല് 2015' ചിത്ര രചനാ മത്സരം വിദ്യാര്‍ഥി പങ്കാളിത്തംകൊണ്ടും വരകള്‍കൊണ്ടും വര്‍ണാഭമായി. കുവൈത്തിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് ആയിരത്തോളം കുട്ടികളാണ് മത്സരത്തിനായി ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നത്.

മത്സരങ്ങള്‍ ഇന്ത്യന്‍ എംബസി പ്രസ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. മഴവില്ല് സംഘാടക സമിതി ചെയര്‍മാന്‍ ജോയ് മുണ്ടാക്കാടന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കല കുവൈത്ത് പ്രസിഡന്റ് ടി.വി. ഹിക്മത്ത്, അഫ്സല്‍ ഖാന്‍ (മലബാര്‍ ഗോള്‍ഡ്) എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ജനറല്‍ കണ്‍വീനര്‍ ആര്‍. നാഗനാഥന്‍ സ്വാഗതവും കല കുവൈത്ത് ആക്ടിംഗ് സെക്രട്ടറി ഷാജു വി. ഹനീഫ് നന്ദിയും പറഞ്ഞു.

'പ്രകൃതിയും ആഗോള താപനവും' എന്ന തലക്കെട്ടില്‍ തയാറാക്കിയ ഓപ്പണ്‍ ക്യാന്‍വാസിന് സാമൂഹ്യ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ എ.കെ. ശ്രീവാസ്തവയും രക്ഷകര്‍ത്താക്കളും ചേര്‍ന്നു തുടക്കം കുറിച്ചു. തുടര്‍ന്നു കുവൈത്തിലെ പ്രശസ്ത ചിത്രകാരന്മാരും കുട്ടികളുടെ രക്ഷകര്‍ത്താക്കളും പങ്കുചേര്‍ന്നതോടെ ജനകീയ പരിപാടിയായി മാറി.

ഉച്ചകഴിഞ്ഞ് രണ്ടിനു കിന്റര്‍ ഗാര്‍ട്ടന്‍ (കെജി ക്ളാസുകള്‍), 14 (സബ് ജൂണിയര്‍), 5-8 (ജൂണിയര്‍), 9-12 (സീനിയര്‍) എന്നീ വിഭാഗങ്ങളിലായി ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം നാലോടെ അവസാനിച്ചു. മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കു സംഘാടക സമിതിയുടെ ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റും ഭാരവാഹികള്‍ കൈമാറി.

മത്സര ഫലങ്ങള്‍ നവംബര്‍ 20നു ംംം.സമഹമസൌംമശ.രീാ എന്ന വെബ്സൈറ്റിലും പത്രദൃശ്യമാധ്യമങ്ങള്‍ വഴിയും പ്രസിദ്ധീകരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍