മൈ ഡോക്ടര്‍ ആക്സസ് ഫ്ളുവാക്സിന്‍ ക്യാമ്പ്
Sunday, November 15, 2015 6:30 AM IST
ദുബായി: കെഎംസിസി മൈ ഡോക്ടര്‍ ആക്സസ് ക്ളിനിക്കുമായി ചേര്‍ന്നു നടത്തുന്ന സൌജന്യ ചികിത്സാ പദ്ധതിയുടെ ഭാഗമായി ബര്‍ ദുബൈ അല്‍ ഗുബൈബ ബസ് സ്റാന്‍ഡിനടുത്തുള്ള ആക്സസ് ക്ളിനിക്കില്‍ കുട്ടികള്‍ക്കായി സൌജന്യ ഫ്ളുവാക്സിന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നവംബര്‍ 28നകം ലഭ്യമാകുന്ന സൌജന്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 04 3527300, 0506983151 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് മൈ ഡോക്ടര്‍ ചെയര്‍മാന്‍ ആര്‍. ഷുക്കൂര്‍, ജനറല്‍ കണ്‍വീനര്‍ സി.എച്ച്. നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍