ഈ വര്‍ഷം യൂറോപ്യന്‍ അതിര്‍ത്തി കടന്നത് പത്തു ലക്ഷം അഭയാര്‍ഥികള്‍
Wednesday, November 11, 2015 1:37 PM IST
ബ്രസല്‍സ്: വിവിധ രാജ്യങ്ങള്‍ വഴി ഈ വര്‍ഷം ഇതുവരെ യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിച്ചത് പത്തു ലക്ഷം അഭയാര്‍ഥികളെന്നു വെളിപ്പെടുത്തല്‍.

സര്‍ക്കസ് കലാകാരന്‍മാരെന്ന പേരില്‍ നൂറു കണക്കിനാളുകളെ മനുഷ്യക്കടത്തുകാര്‍ യൂറോപ്പിലെത്തിക്കുന്നു എന്നും സൂചന. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്നുള്ളവരെയാണ് സര്‍ക്കസുകാരെന്ന വ്യാജേന കടത്തുന്നത്. ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇക്കൂട്ടത്തില്‍ കൂടുതലും.

ഇറ്റലിയിലേക്കു കടക്കാന്‍ അഞ്ഞൂറോളം പേര്‍ പതിനായിരം പൌണ്ട് വീതം മനുഷ്യക്കടത്തുകാര്‍ക്കു നല്‍കിയതായും വ്യക്തമാകുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍