നവയുഗം വനിതാ വേദി കാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായി പിങ്ക് ഡേ ആചരിച്ചു
Wednesday, November 11, 2015 7:26 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി ദമാം മേഖലാ വനിതാ വേദിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായി പിങ്ക് ഡേ ആചരിച്ചു. പിങ്ക് ഡേ ആചരണത്തിന്റെ ഭാഗമായി സ്ത്രീ രോഗങ്ങളെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ദമ്മാം മേഖലാ വനിതാ വേദി കണ്‍വീനര്‍ റീജ ഹനീഫ അധ്യക്ഷത വഹിച്ചു. സുമി ശ്രീലാല്‍ സ്വാഗതവും സിനി റിയാസ് നന്ദിയും പറഞ്ഞു.സഫവ സലാമതക് മെഡിക്കല്‍ സെന്ററിലെ ഡോ. ഫെമിന അലി മോഡറേറ്റര്‍ ആയിരുന്നു. സ്ത്രീ രോഗങ്ങളില്‍ ഭൂരിഭാഗവും കൃത്യസമയത്ത് കണ്െടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്താല്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്നതാണ്. പലപ്പോഴും അജ്ഞത മൂലമോ പുറത്തു പറയാനുള്ള മടിമൂലമോ ആണുരോഗം ഗുരുതരാവസ്ഥയില്‍ ആകുമ്പോള്‍ മാത്രം ചികിത്സ തേടുന്നത്. ഇതിനു സ്ത്രീകളുടെ ഇടയില്‍ ബോധവത്കരണം ആവശ്യമാണ്.

നവയുഗം ദമാം മേഖലാ വനിതാ വേദി ഇതിനായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നുസംഘാടകര്‍ അറിയിച്ചു. ഡോക്ടര്‍ ഫെബിന ബാസിം,കുടുംബവേദി കണ്‍വീനര്‍ ലീന ഉണ്ണികൃഷ്ണന്‍,കേന്ദ്ര വനിതാ വേദി കണ്‍വീനര്‍ ലീന ഷാജി,ബാലവേദിയുടെ ചുമതല വഹിക്കുന്ന ഖദീജ ഹബീബ്, ലതാ മോഹന്‍ദാസ്, സുജ റോയ്, മീനു അരുണ്‍, ശരണ്യ ശിബുകുമാര്‍, ഷീബ റിജു, പ്രതിഭ പ്രിജി, ഷീബ രാജന്‍, ആര്‍ദ്ര ഉണ്ണികൃഷ്ണന്‍, ഫാത്തിമ റിയാസ്,രിഹാനാ ഹനീഫ്,ഷര്‍മി മുളക്കര എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം