44-ാമതു ദേശീയ ദിനാഘോഷം സൌജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച
Tuesday, November 10, 2015 7:46 AM IST
ദുബായ്: 44-മത് യുഎഇ ദേശീയ ദിനഘോഷത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി മൈ ഡോക്ടര്‍ വിഭാഗം ആസ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് (13/11/2015) വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ദുബായ് കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും. ജനറല്‍ മെഡിസിന്‍, മറ്റു സ്പെഷലിസ്റ് ഡോക്ടര്‍മാരുടേയും പരാ മെഡിക്കല്‍ സ്റാഫിന്റേയും പ്രശസ്ത ന്യൂറോളജിസ്റിന്റെയും സേവനം ലഭ്യമാകും. സൌജന്യ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹികുന്നവര്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യേണ്ടതാണെന്നു മൈ ഡോക്ടര്‍ വിഭാഗം ചെയര്‍മാന്‍ ആര്‍. ശുക്കൂര്‍ അറിയിച്ചു. രജിസ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍ 042727773.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍