വീണ്ടുമൊരു വനിത കൂടി തര്‍ഹീലില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങി
Monday, November 9, 2015 6:46 AM IST
ദമാം: ജീവകാരുണ്യ രംഗത്ത് നവയുഗവും സണ്‍ഷൈന്‍ സ്കൂളും കൈകോര്‍ത്തപ്പോള്‍ വനിതാ തര്‍ഹീലില്‍ നിന്നും ഒരു മലയാളി വനിത കൂടി നാട്ടിലേയ്ക്ക് മടങ്ങി.? ?തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ഉഷാകുമാരി ഓമന ദമാമിലെ ഒരു വീട്ടില് രണ്ടു വര്‍ഷവും ഒന്‍പതു മാസവുമായി ജോലി ചെയ്തു വരികയായിരു?ന്നു?. രണ്ടു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ കരാര്‍ പ്രകാരം വെക്കേഷന് നാട്ടിലേയ്ക്ക് അയയ്ക്കണം എന്ന് ഉഷാകുമാരി ?സ്പോണ്‍സറോട് ?ആവശ്യപ്പെട്ടത് മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വെക്കേഷന്‍ അയച്ചില്ല എന്ന് മാത്രമല്ല, ശമ്പളം കൊടുക്കാതെയുമായി.

തുടര്‍ന്ന് തര്‍ക്കങ്ങള്‍ കൂടിയപ്പോള്‍, ശമ്പളം തരാന്‍ മനസ്സില്ല എന്നും പറഞ്ഞ് സ്പോന്‍സര്‍ ഉഷാ കുമാരിയെ വനിതാ തര്‍ഹീലില്‍ കൊണ്ടു ചെന്നാക്കി. വനിതാ തര്‍ഹീലില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ഉഷാകുമാരി സഹായം അഭ്യര്‍ഥിച്ചു. മഞ്ജു ഉഷാകുമാരിയുടെ സ്പോന്സരോട് സംസാരിച്ചപ്പോള്‍, കുടിശ്ശിക ശമ്പളം നല്‍കണമെങ്കില്‍ തിരികെ ജോലിയ്ക്ക് കയറണമെന്നും, നാട്ടിലേയ്ക്ക് വെക്കേഷന്‍ അയയ്ക്കാന്‍ സാധ്യമല്ല എന്ന നിലപാടാണ് അയാള്‍ ആദ്യം സ്വീകരിച്ചത്. ബാക്കി ശമ്പളം കിട്ടിയില്ലെങ്കിലും സാരമില്ല, നാട്ടിലേയ്ക്ക് കയറ്റി വിട്ടാല്‍ മതി എന്ന നിലപാടാണ് ഉഷാകുമാരി അറിയിച്ചത്. തുടര്‍ന്ന് എക്സിറ്റ് അടിച്ചു നല്‍കാം എന്ന് സ്പോന്‍സര്‍ സമ്മതിച്ചു. നവയുഗത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം സണ്ഷൈന്‍ സ്ക്കൂള്‍ അധികൃതര്‍ ഉഷാകുമാരിയ്ക്കുള്ള വിമാന ടിക്കറ്റ് നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം