ഡിഎംഎ ഓണം ആഘോഷിച്ചു
Wednesday, October 21, 2015 7:02 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) കിദ് വായ് നഗര്‍ ഏരിയ ഓണം ആഘോഷിച്ചു. ദില്ലി ഹാട്ടില്‍ നടന്ന ആഘോഷ പരിപാടികള്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി.എല്‍. ആന്റണിയെ ആദരിച്ചു. കെ.എസ്. കുഞ്ഞുമോന്‍, സാജന്‍ ചെറിയാന്‍, സി. ചന്ദ്രന്‍, ഗോപകുമാര്‍, വിജീഷ് മണി, കോമളം നായര്‍, ഗീത അജിതാലയം, ശിവശങ്കരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്