ജര്‍മന്‍ കയറ്റുമതി മേഖല ഈ വര്‍ഷവും റിക്കാര്‍ഡ് തിരുത്തും
Saturday, October 10, 2015 8:21 AM IST
ബര്‍ലിന്‍: തിരിച്ചടികള്‍ പലതു നേരിട്ടെങ്കിലും ജര്‍മന്‍ കയറ്റുമതി മേഖല ഈ വര്‍ഷവും റിക്കാര്‍ഡ് ഭേദിക്കുമെന്ന് പ്രവചനം.

ഓഗസ്റില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 5.2 ശതമാനം കുറവാണ് കയറ്റുമതിയില്‍ നേരിട്ടത്. എന്നാല്‍, വാര്‍ഷിക കണക്കെടുപ്പില്‍ ഇതിനെ അതിജീവിക്കാന്‍ സാധിക്കുമെന്ന് ഫെഡറല്‍ സ്റാറ്റിസ്റിക്സ് ഓഫിസ്.

എന്നാല്‍, ആഗോള സാമ്പത്തിക രംഗം ഇപ്പോള്‍ പുതിയ പ്രതിസന്ധിയെ നേരിടുകയാണെന്നും കെഎഫ്ഡബ്ള്യു മേധാവി ജോര്‍ജ് സ്യൂനര്‍ അഭിപ്രായപ്പെടുന്നു. ചൈന അടക്കം വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകളിലെ പ്രതിസന്ധികളാണ് ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം