കുവൈത്ത് ഒഐസിസി സെമിനാര്‍ സംഘടിപ്പിച്ചു
Monday, October 5, 2015 7:50 AM IST
കുവൈത്ത്: ഒഐസിസി ഗാന്ധിജയന്തി ദിനത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.

വര്‍ധിച്ചുവരുന്ന വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനും അന്തഛിദ്രങ്ങള്‍ക്കും എതിരെ പ്രയോഗിക്കാവുന്നതില്‍ വച്ചേറ്റവും നല്ല ആയുധമാണു ഗാന്ധിയന്‍ ആദര്‍ശങ്ങളെന്നു സെമിനാര്‍ വിലയിരുത്തി. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ എന്ന മഹത്തായ രാജ്യവും അതിന്റെ ഭരണാധികാരികളും മാനിക്കപെടുന്നതിന്റെ കാരണം ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ മതേതരത്വ സോഷ്യലിസ്റ്, ജനാധിപത്യ ഭരണം കാഴ്ചവച്ച ഭരണാധിപന്മാരായിരുന്നു എന്നത് വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ മറന്നു പോകരുതെന്നു സെമിനാര്‍ ഓര്‍മിപ്പിച്ചു. ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വമെന്നു വാചാലമാകുകയും എന്തു കഴിക്കണം, എങ്ങനെ ജീവിക്കണമെന്നു ഒരു ചെറിയ ഭൂരിപക്ഷം തീരുമാനിക്കുകയും ചെയ്യുന്ന ശൈലിയിലേക്കു ഗാന്ധിയുടെ നാടു മാറി ചിന്തിക്കുന്നുവെന്നും അതുണ്ടാകാതെ ശ്രദ്ധിക്കാന്‍ ജനാധിപത്യ മതേതരത്വ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും സെമിനാര്‍ ആവശ്യപെട്ടു.

ഗാന്ധിചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെ ആരംഭിച്ച സെമിനാര്‍ ഒഐസിസി കുവൈത്ത് ദേശീയ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍