അനുസ്മരണ സംഗമം നടത്തി
Friday, October 2, 2015 5:06 AM IST
ജിദ്ദ: കേരളത്തില്‍ ഏകീകൃത മഹല്ല് ജമാഅത്തുകള്‍ നിലനിര്‍ത്തുന്നതിനും ആവശ്യമായ സ്ഥലങ്ങളില്‍ പള്ളികളും മദ്രസകളും സ്ഥാപിക്കുന്നതിനും വേണ്ടിസി.എച്ച്. ഐദറൂസ് മുസ്ലിയാര്‍ ചെയ്ത ത്യാഗങ്ങള്‍ അവര്‍ണനീയമാണെന്നും അത്തരം സാത്വികരായ പണ്ഡിതരുടെ സ്മരണകള്‍ പുതിയ തലമുറയ്ക്ക് വഴികാട്ടിയാകണമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജിദ്ദാ ഇസ്ലാമിക് സെന്ററില്‍ ദാറുല്‍ ഹുദ ജിദ്ദ കമ്മിറ്റിയും ഹാദിയ ജിദ്ദാ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

സി.എച്ച്. ത്വയിബ് ഫൈസി, എ.എം ഫരീദ് സാഹിബ് എറണാകുളം, മുസ്തഫ ഹുദവി കൊടുവള്ളി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.

അബ്ദുള്ളള ഫൈസി കുളപ്പറമ്പ് അധ്യക്ഷത വഹിച്ചു. സയിദ് സഹല്‍ തങ്ങള്‍, സയിദ് ഉബൈദുള്ള തങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുസ്തഫ ഹുദവി കൊടക്കാട് ഹാദിയയുടെ പുതിയ പദ്ധതികള്‍ വിശദീകരിച്ചു. അബൂബക്കര്‍ ദാരിമി, അബ്ദുള്‍ കരീം ഫൈസി, അലി മൌലവി, മുസ്തഫ ബാഖവി, ജാഫര്‍ വാഫി, അബൂബകര്‍ ദാരിമി ആലംപാടി, മുസ്തഫ ഫൈസി ചേറൂര്‍, ഉസ്മാന്‍ എടത്തില്‍, സവാദ് പേരാമ്പ്ര, മജീദ് പുകയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദാറുല്‍ഹുദ ജിദ്ദ കമ്മിറ്റി സെക്രട്ടറി എം.എ കോയ മൂന്നിയൂര്‍ സ്വാഗതവുംഅബ്ദുള്‍ ബാരി ഹുദവി നന്ദിയും പറഞ്ഞു

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍