ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്കറ്റ് കേരള വിഭാഗം ഓണം- ഈദ് ആഘോഷങ്ങള്‍ നടത്തി
Wednesday, September 30, 2015 5:12 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മസ്കറ്റ് കേരള വിഭാഗം ഓണം ഈദ് ആഘോഷങ്ങള്‍ നടത്തി. അല്‍ ഫലാജ് ഹോട്ടല്‍ ഗ്രാന്റ് ഹാളിലാണു പരിപാടികള്‍ നടന്നത്. യുവനടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ കണ്‍വീനര്‍ രജിലാല്‍ കോക്കാടന്‍ അധ്യക്ഷനായിരുന്നു. മെക്കയിലെ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണു പരിപാടികള്‍ ആരംഭിച്ചത്. കേരള വിഭാഗത്തിലെ കലാകാരന്മാര്‍ അവതരിപ്പിച്ച കലാ സംഗീത വിരുന്ന് ആസ്വദിക്കാന്‍ ആയിരത്തോളം പേര്‍ എത്തിയിരുന്നു. കോ-കണ്‍വീനര്‍ സന്തോഷ് കുമാര്‍ സ്വാഗതവും ഗിരിജാപ്രസാദ് നന്ദിയും പറഞ്ഞു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ് ആശംസാ പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം