മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനു നവ നേതൃത്വം
Monday, September 28, 2015 7:07 AM IST
മാഞ്ചസ്റര്‍: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായ ജോബി മാത്യു (പ്രസിഡന്റ്), പി.കെ. ഹരികുമാര്‍ (വൈസ് പ്രസിഡന്റ്), അലക്സ് വര്‍ഗീസ് (സെക്രട്ടറി), ആഷന്‍ പോള്‍ (ജോ. സെക്രട്ടറി), സിബി മാത്യു (ട്രഷറര്‍) എന്നിവരേയും കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍മാരായി സുമ ലിജോ, ജനീഷ് കുരുവിള എന്നിവരേയും കമ്മിറ്റി അംഗങ്ങളായി സാബു പുന്നൂസ്, കെ.വി. ഹരികുമാര്‍, ജയ്സണ്‍ ജോബ്, മോനച്ചന്‍ ആന്റണി, ഷീ സോബി, ബോബി ചെറിയാന്‍ എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ എക്സ് ഒഫീഷ്യോ അംഗവുമായിരിക്കും.

എംഎംസിഎയുടെ അടുത്ത മൂന്നു മാസക്കാലങ്ങളില്‍ നടത്തുന്ന പ്രധാന പരിപാടികളുടെ തീയതികള്‍ തീരുമാനിച്ചു. ഒക്ടോബര്‍ മാസം അംഗത്വ മാസാചരണമായി ആചരിക്കും.

നവംബര്‍ 14നു വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിക്കും. നവ ഭാരത ശില്‍പ്പിയായ ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. സംഘടനയുടെ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 30നു (ബുധന്‍) ആയിരിക്കും ആഘോഷിക്കുക.

അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രധാന പരിപാടികളുടെ തീയതികളും തീരുമാനിച്ചു. 2016 ഓണം സെപ്റ്റംബര്‍ 17നും 2016 ക്രിസ്മസ് -പുതുവത്സരം 2017 ജനുവരി ഏഴിനും 2017 ഓണം സെപ്റ്റംബര്‍ ഒമ്പതിനും 2017 ക്രിസ്മസ്- പുതുവത്സരാഘോഷം ഡിസംബര്‍ 30നും ആഘോഷിക്കും.

ഒക്ടോബര്‍ അവസാനം നടക്കുന്ന യുക്മ നോര്‍ത്ത് വെസ്റ് കലാമേളയില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കുവാനും തീരുമാനമായി. വരും വര്‍ഷങ്ങളില്‍ നടക്കുന്ന പരിപാടികള്‍ വിജയിപ്പിക്കുവാന്‍ എല്ലാ അംഗങ്ങളുടെയും സുമനസുകളുടെയും സഹായ സഹകരണങ്ങള്‍ എക്സിക്യുട്ടീവ് കമ്മിറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് അഭ്യര്‍ഥിച്ചു.