സമസ്ത ബഹറിന്‍ ഹജ്ജ് സംഘത്തിനു സ്വീകരണം നല്‍കുന്നു
Monday, September 28, 2015 7:06 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷം ഹജ്ജ് ചെയ്ത് തിരിച്ചെത്തിയവര്‍ക്ക് സമസ്ത മനാമ മദ്രസ ഹാളില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 28നു (തിങ്കള്‍) രാത്രി 8.30ന് ആരംഭിക്കുന്ന ചടങ്ങ് സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര ഏരിയ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും. ഹാജിമാരുടെ സാന്നിധ്യത്തില്‍ സമൂഹ പ്രാര്‍ഥനയും നടക്കും.

വിവരങ്ങള്‍ക്ക്: 0097333987487.