ഈദ് സംഗമം സംഘടിപ്പിച്ചു
Saturday, September 26, 2015 8:39 AM IST
ദുബായി: ഐസിഎഫ് റാഷിദിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ നാദ് അല്‍ ഷമ പാര്‍ക്കില്‍ ഈദ് സംഗമം നടത്തി. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി ഈദ് സന്ദേശം നല്‍കി.

ത്യാഗവും സമര്‍പ്പണവുമായിരുന്നു ഇബ്രാഹിം നബി (അ) യുടെ ജീവിതം. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ വലിയ ഉദാഹരണമാണു ബലിപെരുന്നാള്‍. മറ്റുള്ളവര്‍ക്കുവേണ്ടി പരസ്പരം ത്യാഗം സഹിക്കാനും സമര്‍പ്പിക്കാനും തയാറാകുമ്പോഴാണ് ബന്ധങ്ങള്‍ ഊഷ്മളവും ക്രിയാത്മകവുമാകുന്നതെന്നും പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി പറഞ്ഞു.

നൌഷാദ് സഖാഫി മുണ്ടക്കുറ്റി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി.പി. അലി മദനി അധ്യക്ഷത വഹിച്ചു. സയിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി പ്രാര്‍ഥന നിര്‍വഹിച്ചു. ജമാല്‍ ഹാജി ചങ്ങരോത്ത്, മുസ്തഫ ഹാജി അവീര്‍, ഹക്കീം ഹാജി കല്ലാച്ചി, ബഷീര്‍ മുസ്ലിയാര്‍, മുസ്തഫ സഖാഫി, അബ്ദുള്‍ റഹ്മാന്‍ഹാജി എടപ്പാള്‍, അഷ്റഫ് കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു. കെ.എ. യഹിയ ആലപ്പുഴ സ്വാഗതവും നന്ദിയും പറഞ്ഞു.