കെഎംസിസി ഐഡിയല്‍ യൂത്ത് കോറിനു തുടക്കമായി
Tuesday, September 22, 2015 4:48 AM IST
റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ആവിഷ്കരിച്ച് നടപ്പാക്കുന്ന ഐഡിയല്‍ യൂത്ത് കോര്‍ ഗ്രൂപ്പിന് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായുള്ള ആദ്യ പരിശീലനക്കളരി ബത്ഹ ന്യൂ സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടന്നു. ഉദ്ഘാടനച്ചടങ്ങ് ഗ്രേസ് എഡ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. ഇങ്ങിനെയുള്ള മാതൃകാ കൂട്ടായ്മകള്‍ക്ക് ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്െടന്നും മുസ്ലിം ലീഗിന്റേയും ചന്ദ്രിക പത്രത്തിന്റെയുമെല്ലാം തുടക്കം ഇങ്ങിനെയാണെന്നും അദ്ദേഹം പറഞ്ഞു. വളര്‍ന്നു വരുന്ന തലമുറയ്ക്ക് നന്‍മയുടെ ഗുണപാഠങ്ങള്‍ പകര്‍ന്നുനല്‍കാനും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ നേര്‍വഴികാണിക്കാനുതകുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനുമായി പ്രവാസലോകത്ത് ആരംഭിച്ച ഈ കൂട്ടായ്മയ്ക്കു തുടക്കമിട്ട കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയെ അദ്ദേഹം പ്രശംസിച്ചു.

അഡ്വ. അനീര്‍ ബാബു പെരിഞ്ചീരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷരീഫ് സാഗര്‍ യൂത്ത് കോര്‍ അംഗങ്ങള്‍ക്കായുള്ള പഠനവിഷയങ്ങളുടേയും റഫറല്‍ ഗ്രന്ഥങ്ങളുടേയും വിവരണം നടത്തി. റിയാദ് കെഎംസിസി പ്രസിഡന്റ് കുന്നുമ്മല്‍ കോയ, ഹമീദ് വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. മുജീബ് ഇരുമ്പുഴി, നൌഷാദ് കുനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. അഷ്റഫ് കല്‍പ്പകഞ്ചേരി, യൂനുസ് സലിം താഴെക്കോട്, സാജിദ് മൂന്നിയൂര്‍, ഹാരിസ് തലാപ്പില്‍, ഹമീദ് വെട്ടത്തൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ശുഐബ് പനങ്ങാങ്ങര സ്വാഗതവും ഷൌക്കത്ത് കടമ്പോട് നന്ദിയും പറഞ്ഞു. റാഷിദ് കോട്ടുമല ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍