ടെക്സ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
Monday, September 21, 2015 6:52 AM IST
റിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ 'ടെക്സ'യുടെ ഓണവും ഈദാഘോഷവും 2015-2016 ലേക്കുള്ള ഭരണസമിതി തെരെഞ്ഞെടുപ്പും നടന്നു.

മക്ക ഹറമില്‍ ഉണ്ടായ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പൊതുയോഗം ആരംഭിച്ചത്. യോഗത്തില്‍ നിസാര്‍ കല്ലറ അധ്യക്ഷത വഹിച്ചു. 2014-2015ലെ വാര്‍ഷിക റിപ്പോര്‍ട്ട് ജോയ് നടേശനും വരവു ചെലവ് കണക്കുകള്‍ സലാഹുദ്ദീന്‍ മരുതിക്കുന്നും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ഭരണസമിതി തെരെഞ്ഞെടുപ്പില്‍ സലാഹുദ്ദീന്‍ മരുതിക്കുന്ന് അവതരിപ്പിച്ച 21 അംഗ പാനല്‍ യോഗം എതിരില്ലാതെ തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി നൌഷാദ് കിളിമാനൂര്‍ (പ്രസിഡന്റ്), പ്രകാശ് വാമനപുരം (വൈസ് പ്രസിഡന്റ്), നിസാര്‍ കല്ലറ (ജനറല്‍ സെക്രട്ടറി), നാഫി നാസറുദ്ദീന്‍, ശ്യാം രാജ് (ജോ. സെക്രട്ടറിമാര്‍), സുരേഷ് പെരിങ്ങമ്മല (ട്രഷറര്‍) എന്നിവരേയും സലാഹുദ്ദീന്‍ മരുതിക്കുന്ന് (പബ്ളിക് റിലേഷന്‍ ആന്‍ഡ് മീഡിയ കണ്‍വീനര്‍), സജീവ് നാവായിക്കുളം, പ്രശാന്ത് വാമനപുരം, അനില്‍ കല്ലറ (ഫാമിലി വിംഗ്), മുഹമ്മദ് ഇല്യാസ് (ജീവകാരുണ്യം), ജാബിര്‍ ജമാലുദ്ദീന്‍, പ്രശോഭ് വാമനപുരം (കലാ-കായികം) എന്നിവരെയും തെരെഞ്ഞെടുത്തു. അബ്ദുള്‍ അഹദ്, അനില്‍ കാരേറ്റ്, ജോയ് നടേശന്‍, സുനില്‍ കുമാര്‍ മണക്കാട്, കബീര്‍ കണിയാപുരം, സുനില്‍ നായര്‍, ഫാറൂഖ് ഇബ്രാഹിം, ആര്‍.വി. ഡാഡു എന്നിവരെ ഭരണസമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു. ഡോ. ജയചന്ദ്രന്‍ വരണാധികാരിയായിരുന്നു.

അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ അംഗങ്ങള്‍ക്കായി ഓണസദ്യയും സംഘടിപ്പിച്ചു. തുടര്‍ന്നു നടന്ന കലാപരിപാടിയില്‍ ഷാജഹാന്‍ എടക്കര, ഷഹീറുദ്ദീന്‍ കാപ്പില്‍, ലിന്‍സി ബേബി, ലീന മരിയ, ആസിഫ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു. സജീവ് നാവായിക്കുളം, അനില്‍ കാരേറ്റ്, അജിത്ത് കക്കട്ടില്‍, അനില്‍ കുമാര്‍ ആര്‍, കഹാര്‍ പാപ്പാല, സൈനുദ്ദീന്‍ തൊളിക്കുഴി, ജോര്‍ജുകുട്ടി, സജീന ഖാന്‍, ഗായത്രി പ്രശോഭ്, സുജ പ്രകാശ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോയി നടേശന്‍ സ്വാഗതവും സുരേഷ് പെരിങ്ങമ്മല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍